മാവേലിക്കര: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം മുരളി തഴക്കര ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.എം ഹാഷിർ അദ്ധ്യക്ഷനായി. സി.പി.എം ഏരിയ സെക്രട്ടറി കെ.മധുസൂദനൻ, എസ്.അനിരുദ്ധൻ, വി.മാത്തുണ്ണി, നിർമല രാജൻ, ആർ.ഗംഗാധരൻ, ജി.രമേശ് കുമാർ, സി.ഡി വേണുഗോപാൽ എന്നിവർ സംസാരിച്ചു. യൂണിയൻ ഏരിയ സെക്രട്ടറി തുളസീഭായി സ്വാഗതം പറഞ്ഞു.