omanakkuttan
ഓമനക്കുട്ടൻ

ബുധനൂർ: എണ്ണയ്ക്കാട് ലക്ഷംവീട് കോളനിയിൽ സുനിൽ ഭവനത്തിൽ ഓമനക്കുട്ടൻ (65) കാറിടിച്ച് മരിച്ചു. മരം കയറ്റ തൊഴിലാളിയായിരുന്നു. ഇന്നലെ രാവിലെ പതിനൊന്നിന് ജോലി കഴിഞ്ഞ് തിരികെ വരുമ്പോൾ വീടിനു സപീപത്ത്‌ വച്ചായിരുന്നു അപകടം . അതേ വാഹനത്തിൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാന്നാർ പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: രമണി. മക്കൾ: സുനിത, പരേതനായ സുനിൽ. മരുമകൻ:രാജേഷ്.
സംസ്കാരം പിന്നീട്.