photo

ചേർത്തല: താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്
യു.ഡി.എഫ് കൗൺസിലർമാർ സൂപ്രണ്ടിനെ തടഞ്ഞ് വെച്ചത്.
കാലങ്ങളായി പ്രവർത്തന രഹിതമായി കിടക്കുന്ന ഓപ്പറേഷൻ തീയേറ്റർ തുറന്നു പ്രവർത്തിക്കുക,സി.ടി സ്‌കാൻ പ്രവർത്തനം പുനരാരംഭിക്കുക,ആധുനിക എക്സറേ യൂണിറ്റ് വാങ്ങുവാൻ നടപടികൾ ആരംഭിക്കുക,

പേ വാർഡ് ഉടൻ തുറന്നു പ്രവർത്തിക്കുക,ആവശ്യ മരുന്നുകളുടെ ദൗർലഭ്യം പരിഹരിക്കുക,പോസ്റ്റ് മോർട്ടം യൂണിറ്റ് ചേർത്തലയിൽ നിന്നും മാറ്റുവാനുള്ള തീരുമാനം പിൻവലിക്കുക,അന്യായമായി വർദ്ധിപ്പിച്ച ലാബ് നിരക്കുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൗൺസിലർമാർ പ്രതിഷേധസമരം നടത്തിയത്.
കൗൺസിലർമാർ ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരം കാണാമെന്ന സൂപ്രണ്ടിന്റെ ഉറപ്പിൻ മേലാണ് സമരം അവസാനിപ്പിച്ചത്.പ്രതിപക്ഷ നേതാവ് പി.ഉണ്ണികൃഷ്ണൻ,ബി.ഫൈസൽ,ബി.ഭാസി,ബാബു മുള്ളഞ്ചിറ,എം.എ.സാജു,പ്രകാശൻ,പ്രമീളാദേവി,ബിന്ദു ഉണ്ണികൃഷ്ണൻ,സുജാത എന്നിവർ നേതൃത്വം നൽകി