മാന്നാർ: പരുമലസെമിനാരി സ്കൂളിൽ ജൂൺ ഒന്നിന് നടത്തുന്ന ബ്ലോക്ക്തല പ്രവേശനോത്സവത്തിന്റെ സംഘാടകസമിതിയോഗം കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ യോഗം ഉദ്ഘാടനംചെയ്തു. വാർഡ്മെമ്പർ വിമലബെന്നിയുടെ അദ്ധ്യക്ഷത വഹിച്ചു. വ്യത്യസ്തമായ ഒട്ടേറെ പ്രവർത്തനങ്ങളോടെ മികവുറ്റ രീതിയിൽ പ്രവേശനോത്സവ പരിപാടികൾ സംഘടിപ്പിക്കുവാൻതീരുമാനിച്ചു. സ്കൂൾഹെഡ്മാസ്റ്റർ അലക്സാണ്ടർ പി. ജോർജ് സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻറ് ബഷീർ പാലക്കീഴിൽ, പൂർവ വിദ്യാർത്ഥി സംഘടനാ സെക്രട്ടറി കെ.എകരീം, സി.ആർ.സി കോഓഡിനേറ്റർ പ്രജിത്ത് പ്രസന്നകുമാർ, ലിസി തോമസ് എന്നിവർ സംസാരിച്ചു. പി.ടി.എ അംഗങ്ങൾ, സ്കൂൾ അദ്ധ്യാപകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.