netrthwa-sangamam

മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് ഭാരവാഹികളുടെ നേതൃസംഗമവും ശ്രീനാരായണ കലോത്സവ മേഖലാ വിജയികളെ അനുമോദിക്കലും സംഘടിപ്പിച്ചു. യൂണിയൻ ഹാളിൽ നടന്ന സംഗമം യൂണിയൻ ചെയർമാൻ ഡോ.എം.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ ചെയർപെഴ്സൺ ശശികലാ രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു.
അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ നുന്നു പ്രകാശ്, ദയകുമാർ ചെന്നിത്തല, ഹരിലാൽ ഉളുന്തി, വനിതാസംഘം ഭാരവാഹികളായ സുജാത നുന്നുപ്രകാശ്, അജി മുരളി, ചന്ദ്രിക റജി, ലേഖ വിജയകുമാർ, പ്രവദ രാജപ്പൻ, കുമാരിസംഘം കൺവീനർ ഗോപിക എന്നിവർ സംസാരിച്ചു. കലോത്സവ വിജയികളെ യൂണിയൻ ചെയർമാൻ ഉപഹാരം നൽകി ആദരിച്ചു. വനിതാസംഘം യൂണിയൻ കൺവീനർ പുഷ്പാ ശശികുമാർ സ്വാഗതവും കമ്മിറ്റിയംഗം അനിതാ സദാനന്ദൻ നന്ദിയും പറഞ്ഞു.