1

ചാരുംമൂട്: കണ്ണനാകുഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് മുൻവശം നിന്നിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരത്തിന്റെ പ്രധാന ശാഖ ഒടിഞ്ഞ് വീണു. ഇന്നലെ രാത്രി ഒന്നരയോടെയാണ് മരം വീണത്. രാത്രി ആയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ആലിനോട് ചേർന്ന് അംഗൻവാടി കെട്ടിടവും ഓട്ടോസ്റ്റാൻഡും ഉണ്ട്. നിരവധിപേർ ആൽച്ചുവട്ടിൽ വിശ്രമിക്കാനായും ഇരിക്കാറുമുണ്ട്. പിന്നീട് മരം പൂർണമായും മുറിച്ചുമാറ്റി.