thankamma
തങ്കമ്മ

പള്ളിക്കൽ : കേരള വിശ്വകർമ്മസഭ മാവേലിക്കര യൂണിയൻ സെക്രട്ടറി പ്രദീപിന്റെ മാതാവും നടുവിലേമുറി ശ്രീകുമാർ ഭവനത്തിൽ പരേതനായ കുട്ടപ്പൻ ആചാരിയുടെ ഭാര്യയുമായ തങ്കമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മറ്റുമക്കൾ: ശ്യാമള, ഇന്ദിര, ശ്രീകുമാർ, പ്രകാശ്, പ്രദീപ്. മരുമക്കൾ: വിജയൻ, മല്ലിക, ലിഷ, ആശ. സഞ്ചയനം 30ന് രാവിലെ 9ന്.