ആലപ്പുഴ: ചലച്ചിത്ര സാങ്കേതിക പ്രവർത്തക സംഘ് (ബി.എം.എസ്) ഭജസിന്റെ ജില്ലാ സമ്മേളനം നടന്നു. ചേർത്തല വുഡ് ലാൻഡിൽ ഭജസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.സേതുമാധവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ബി.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി പി.ബി.പുരുഷോത്തമൻ (പ്രസിഡന്റ്), എസ്.സുധികുമാർ (വർക്കിംഗ് പ്രസിഡന്റ്), എൻ.ചന്ദ്രൻ നെടുമ്പ്രക്കാട് (വൈസ് പ്രസിഡന്റ്), രാജേഷ് ഓംകാരേശ്വരം (ജനറൽ സെക്രട്ടറി), മിനി ജയൻ (സെക്രട്ടറി), എൻ.എ.കൃഷ്ണൻ കുട്ടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.