
ആലപ്പുഴ: ജൂൺ നാലുമുതൽ വേളാങ്കണ്ണി തീർത്ഥാടകരുടെ സൗകര്യാർത്ഥം എറണാകുളത്തു നിന്നും സർവീസ് ആരംഭിക്കുന്ന വേനൽക്കാല പ്രത്യേക ട്രെയിനിന് കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ദക്ഷിണ റെയിൽവേ ജനറൽ ബി.ജി.മല്യയ്ക്ക് അയച്ച കത്തിൽ എ.എം.ആരിഫ് എം.പി ആവശ്യപ്പെട്ടു. ചെങ്കോട്ട, ശിവകാശി, നാഗപട്ടണം തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്ന കച്ചവടക്കാർക്കും വിദ്യാർത്ഥികൾക്കും ഇതിലൂടെ പ്രയോജനം ലഭിക്കുമെന്ന് കത്തിൽ എം.പി പറയുന്നു.