മാന്നാർ: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ (2022 -27 ) പ്രഥമവർഷമായ 2022 -23 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് മാന്നാർ ഗ്രാമപഞ്ചായത്ത് ഗ്രാമസഭ വിവിധ വാർഡുകളിൽ ഇന്നുമുതൽ ജൂൺ 4 വരെ ചേരുമെന്ന് മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി അറിയിച്ചു. മാന്നാർ ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലെയും ഓരോ ദിവസവും ഉച്ചകഴിഞ്ഞ് നടക്കുന്ന ഗ്രാമ സഭകളുടെ വിവരങ്ങൾ (ദിവസം, സമയം, വാർഡ്, സ്ഥലം എന്ന ക്രമത്തിൽ).
27 ന് വൈകിട്ട് 3 ന് വാർഡ് 12 കുന്നത്തൂർ ശ്രീദുർഗ ഓഡിറ്റോറിയം, 28 ന് വൈകിട്ട് 3 ന് വാർഡ്11 കുന്നത്തൂർ ശ്രീദുർഗ ഓഡിറ്റോറിയം, വാർഡ്14 എസ്.എൻ.ഡി.പി ഹാൾ കുളഞ്ഞികാരാഴ്മ, 29 ന് വൈകിട്ട് 3 ന് വാർഡ് 5 പുത്തൻമഠം, വാർഡ് 9 എം.ഡി.എൽ.പി.എസ് മുട്ടേൽ. 30ന് ഉച്ചയ്ക്ക് 2.30 ന് വാർഡ് 4 കരയോഗം യു.പി.എസ് പാവുക്കര, വൈകിട്ട് 3 ന് വാർഡ് 7 പഞ്ചായത്ത് ഓഫീസ് ഹാൾ,വൈകിട്ട് 3 ന് വാർഡ് 10 എം.ഡി.എൽ.പി.എസ് മുട്ടേൽ, 31ന് വൈകിട്ട് 3 ന് വാർഡ് 6 ഈസ്റ്റ് വെൽഫെയർ സ്‌കൂൾ കുരട്ടിക്കാട്,വൈകിട്ട് 3 ന് വാർഡ് 8 ശ്രീഭൂവനേശ്വരി സ്‌കൂൾ, വൈകിട്ട് 3 ന് വാർഡ് 13 വൈ.എം.സി.എ ഹാൾ ചേപ്പഴത്തി,വൈകിട്ട് 3 ന് വാർഡ് 15 68-ാം നമ്പർ എസ്.എൻ.ഡി.പി ഗുരുമന്ദിരം, ജൂൺ 2ന് ഉച്ചയ്ക്ക് 2 ന് വാർഡ്2 കെ.എം.എം ഓഡിറ്റോറിയം പാവുക്കര, വൈകിട്ട് 3 ന് വാർഡ് 18 പെൻഷൻഭവൻ കുരട്ടിശ്ശേരി, മൂന്നിന് വൈകിട്ട് 3 ന് വാർഡ് 17 പെൻഷൻഭവൻ കുരട്ടിശ്ശേരി, 4 ന് വൈകിട്ട് 3 ന് വാർഡ്1 സി.എം.എസ് എൽ.പി.എസ് പാവുക്കര, ഉച്ചയ്ക്ക് 2.30 ന് വാർഡ് 3 എം.ഡി.എൽ.പി.എസ് പാവുക്കര, വൈകിട്ട്3 ന് വാർഡ്16 ഊട്ടുപറമ്പ് എൽ.പി.എസ് എന്നിവടങ്ങളിൽ ഗ്രാമ സഭ ചേരും.