മാന്നാർ: ജൂൺ ഒന്നിന് മാന്നാർ ഗ്രാമപഞ്ചായത്ത് തല സ്‌കൂൾപ്രവേശനോത്സവം കുട്ടമ്പേരൂർ ഊട്ടുപറമ്പ് എം.എസ്.സി.എൽ.പി.സ്കൂളിൽ നടത്തുന്നതിനു എജ്യൂക്കേഷൻ കമ്മിറ്റി തീരുമാനിച്ചു. മാവേലിക്കര ബ്ലോക്ക്പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ബി.കെ.പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വി.ആർ.ശിവപ്രസാദ്, ബി.ആർ.സി.കോർഡിനേറ്റർ സുജാത, പി.ടി.എ.പ്രസിഡന്റ് കുമാർ തുടങ്ങിയവർ സംസാരിച്ചു.