ambala

അമ്പലപ്പുഴ: നീർക്കുന്നം ഹരിതം റസിഡന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും നേത്ര ചികിത്സാ രംഗത്തെ പ്രഗത്ഭരായ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും സംയുക്തമായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. അമ്പലപ്പുഴ വടക്ക്ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ് ഉദ്ഘാടനം ചെയ്തു. തീരദേശ എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഹരിതം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ദിലീപ് കന്നിമേൽകോണിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സാദിഖ് ഉലഹൻ, ഭാരവാഹികളായ മോഹൻദാസ്, ശശി, ഫാസിൽ, സവാദ്, സാദിഖ്, അജി, നിസാം, വാഹിദ്, പ്രസന്നൻപിള്ള, നൂർമുഹമ്മദ്, ജയസാധുപാലൻ, സമദ് തുടങ്ങിയവർ പങ്കെടുത്തു. അങ്കമാലി ലിറ്റിൽഫ്ളവർ ആശുപത്രിയിലെ പ്രമുഖ നേത്ര രോഗവിദഗ്ദ്ധ ഡോ.നിഖിതഡിസി, പി.ആർ.ഒ ജസ്റ്റിൻ എന്നിവരടങ്ങുന്ന പതിമൂന്നംഗസംഘമാണ് പരിശോധനകൾ നേതൃത്വം നൽകിയത്.