ആലപ്പുഴ: ആസാദി ക അമൃത മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ കേന്ദ്ര സർക്കാർ പദ്ധതികളുടെ ജില്ലയിലെ തിരഞ്ഞെടുത്ത ഗുണഭോക്താക്കളുമായി ഓൺലൈനിൽ സംവദിക്കും. 31ന് പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് ഹാളിലാണ് ചടങ്ങ്. പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, പ്രധാനമന്ത്രി ഉജ്ജ്വൽ യോജന, പോഷൻ അഭിയാൻ, പ്രധാനമന്ത്രി മാതൃ വന്ദൻ യോജന, സ്വച്ഛ് ഭാരത് മിഷൻ, ജൽ ജീവൻ മിഷൻ, പ്രധാനമന്ത്രി സ്വാനിധി സ്‌കീം, ഒരു രാജ്യം ഒരു റേഷൻ കാർഡ്, പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന, ആയുഷ്മാൻ ഭാരത്, പ്രധാനമന്ത്രി മുദ്രാ യോജന എന്നീ പദ്ധതികളിലെ ഗുണഭോക്താക്കളെയാണ് പരിപാടിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.