അമ്പലപ്പുഴ: ദേശീയപാതയിൽ തോട്ടപ്പള്ളി, പുറക്കാട് ഭാഗങ്ങളിൽ ഉണ്ടായ വ്യത്യസ്ത അപകടങ്ങളിൽ അഞ്ച് പേർക്ക് പരിക്കേറ്റു.ദേശീയ പാതയിൽ തോട്ടപ്പള്ളി മാത്തേരി ജംഗ്ഷനിൽ ഇന്നലെ ഉച്ചക്ക് 2.50 ഓടെ ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ പുറക്കാട് കനക മംഗലം വീട്ടിൽ സുന്ദരേഷൻ (53), ഇദ്ദേഹത്തിന്റെ ഭാര്യ ദീപ (43) എന്നിവർക്ക് പരിക്കേറ്റു. ദേശീയപാതയിൽ പുറക്കാട് ആനന്ദേശ്വരം ഭാഗത്ത് ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുടെ പിന്നിൽ ഇടിച്ച് ബൈക്ക് യാത്രികരായ പായിപ്പാട് കായൽക്കര വീട്ടിൽ ദേവദാസിന്റെ മകൻ രഗ്നകുമാർ (40) ,രഗ്നകുമാറിന്റെ മക്കളായ ദേവനന്ദ (11) ,ദ്വനിത് (3) എന്നിവർക്കും പരിക്കേറ്റു. ബൈക്കിൽ രഗ്ന കുമാറിന് ഒപ്പം ഉണ്ടായിരുന്ന ഭാര്യ ഷീല പരിക്കൊന്നും കൂടാതെ രക്ഷപെട്ടു. ഉച്ചക്ക് 3 ഓടെ ആയിരുന്നു അപകടം. പരിക്കേറ്റ 5 പേരയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ സി.ഐ ജിദ്ദേഷിന്റെ നേതൃത്വത്തിൽ മേൽ നടപടി സ്വീകരിച്ചു.