1

കുട്ടനാട്: യൂത്ത്മൂവ്മെന്റ് ജില്ലാസമ്മേളനത്തിന് മുന്നോടിയായി കുട്ടനാട് യൂത്ത്മൂവ്മെന്റ് നേതൃത്വത്തിൽ കാവാലം ജംഗ്ക്ഷനിൽ നിന്നുമാരംഭിച്ച വിളംബര ബൈക്ക് റാലി യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി.സുബീഷ് അദ്ധ്യക്ഷനായി. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയംഗം ടി.എസ് പ്രദീപ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. എം.ആർ.സജീവ്, സെക്രട്ടറി പി.ആർ.രതീഷ് ജോയിന്റ് സെക്രട്ടറിമാരായ രഞ്ജു.വി.കാവാലം, ടി.ആർ അനീഷ് കേന്ദ്രസമിതി അംഗം ഗോകുൽദാസ്, കൗൺസിൽ അംഗങ്ങളായ അനന്തു.എസ് , പ്രദീപ് കുമാർ, ശരത്ത്, മൂർത്തി തുളാട്, സുധീർ.എ.എസ്, മുരുകൻ കൂരിക്കാത്തറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. തുടർന്ന് പുളിങ്കുന്ന് ജങ്കാർകടവ്, പൊട്ട് മുപ്പത്, മങ്കൊമ്പ് ബ്ലോക്ക് എന്നീ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് മങ്കൊമ്പ് ജംഗ്ക്ഷനിലത്തിയ ശേഷം നടന്ന സമാപന സമ്മേളനം യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു.