
മാന്നാർ: ഇന്ധന-പാചക വാതക വിലവർദ്ധനവ് പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രനടപടി അവസാനിപ്പിക്കുക, പദ്ധതിയ്ക്ക് മതിയായ തുക നീക്കിവെയ്ക്കുക, 200 തൊഴിൽദിനങ്ങൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ്(ദേശീയ തൊഴിലുറപ്പ് തൊഴിലാളി) യൂണിയൻ മാന്നാർ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റാഫീസിന് മുമ്പിൽ ധർണ നടത്തി. സംസ്ഥാന കമ്മിറ്റിയംഗം പുഷ്പലത മധു ഉദ്ഘാടനം ചെയ്തു. ഏരിയാപ്രസിഡന്റ് ജി.രാമകൃഷ്ണൻ അദ്ധ്യക്ഷനായി. ടി.ടി ഷൈലജ,സി.പി.എം ഏരിയാസെക്രട്ടറി പ്രൊഫ.പി.ഡി.ശശിധരൻ, ടി.സുകുമാരി എന്നിവർ സംസാരിച്ചു.