ചാരുംമൂട് : കഴിഞ്ഞ അഞ്ചു വർഷമായി ചാരുംമൂട് കേന്ദ്രമാക്കി പ്രവർത്തിയ്ക്കുന്ന മെസഞ്ചർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന് ഇന്ന് തുടക്കമാവും.

രാവിലെ 9.30 ന് ചാരുംമൂട് പ്രസിഡൻസി കോളേജിൽ ചെങ്ങന്നൂർ ഡി.വൈ.എസ്.പി ഡോ.ആർ.ജോസ് ഉദ്ഘാടനം ചെയ്യും. ഗ്രൂപ്പ് അഡ്മിൻ ഷിഹാബുദീൻ മൗലവി അദ്ധ്യക്ഷത വഹിക്കും. ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിനിൽ ബോധവത്കരണ ലഘുലേഖ പ്രകാശനം, സെമിനാറുകൾ, ലഹരി വിരുദ്ധ സന്ദേശ പരിപാടികൾ, ക്യാമ്പയിൻ പ്രഖ്യാപനം, ലഹരി വിരുദ്ധ പ്രതിജ്ഞ തുടങ്ങിയവ നടക്കുമെന്ന് ഗ്രൂപ്പ് സീനിയർ അഡ്മിൻമാരായ സിദ്ധീഖ് ഹസൻ ,എസ്.മുജീബ് റഹ്മാൻ,ഷെമീർ കമർ, റജി അബ്ദുള്ള, ഷിഹാബുദീൻ മൗലവി തുടങ്ങിയവർ അറിയിച്ചു.