
അരൂർ:എഴുപുന്ന പഞ്ചായത്തിലെ ഏറ്റവും വലിയ പടശേഖരമായ പുത്തൻ കരിയിൽ നെൽകൃഷിക്ക് തുടക്കമായി. തുടർച്ചയായി മത്സ്യ കൃഷി നടക്കുന്ന പാടശേഖരത്തിന്റെ പകുതി ഭാഗത്താണ് ഏറെക്കാലത്തിനു ശേഷം ഒരു നെല്ലും ഒരു മീനും പദ്ധതി പ്രകാരം നെല്ല് വിളയിക്കുന്നത്. ചെട്ടിവിരിപ്പ് നെൽ വിത്താണ് വിതച്ചത്. വിത ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രദീപ് നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ജീവൻ,സി.പി .എം അരൂർ ഏരിയ കമ്മിറ്റി അംഗം സി.ടി. വാസു, പി.ആർ.രാജേശ്വരി, മനോജ് ലാൽ, പി.എസ്. സുജിൻ തുടങ്ങിയവർ പങ്കെടുത്തു.