ആലപ്പുഴ :സന്തോഷ് ട്രാോഫി ജേതാക്കൾക്ക് ഇന്ന് ആലപ്പുഴ നഗരത്തിൽ സ്വീകരണം നൽകും. രാവിലെ 10 ന് ആലപ്പി റമദാ ഹോട്ടലിൽ നിന്ന് ഫിനിഷിംഗ് പോയിന്റിൽ പ്രത്യേകം സജ്ജീകരിച്ച ജെട്ടിയിൽ വരവേൽപ്പ് ഏറ്റുവാങ്ങി സന്തോഷ് ട്രോഫി പ്രദർശിപ്പിച്ച് ഹൗസ് ബോട്ടിൽ കായൽ സവാരി നടത്തും,. ഉച്ചയ്ക്ക് 2.30 ന് തിരികെ എത്തുന്ന കായിക തരങ്ങളെ വമ്പിച്ച ജനാവലിയുടെയും കായിക സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചേർന്ന് സീറോ ജംഗ്ഷനിൽ നിന്ന് എസ്.ഡി.വി. സെന്റിനറി ഹാളിൽ ചേരുന്ന സ്വീകരണ സമ്മേളനത്തലേക്ക് ആനയിക്കും. സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ റെജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും.മുൻ ഇന്ത്യൻ ഇന്റർനാഷണൽ കെ.ടി.ചാക്കോ ഉദ്ഘാടനം നിർവഹിക്കുമെന്ന് സഘാടക സമിതി ജനറൽ കൺവീനർ വി.ജി.വിഷ്ണു അറിയിച്ചു.