മാന്നാർ: ചെന്നിത്തല മഹാത്മാ ബോയ്സ് ഹൈസ്കൂൾ റിട്ട.ഹെഡ്മാസ്റ്റർ തൃപ്പെരുന്തുറ വല്ലൂർ വീട്ടിൽ വി.ഐ ഐപ്പ് (ബാബു - 81) നിര്യാതനായി. ചെന്നിത്തല വൈ.എം.സി.എ പ്രസിഡന്റ്, പകലോമറ്റം മഹാകുടുംബയോഗം റീജണൽ ചെയർമാൻ, വല്യവീട്ടിൽ കുടുംബയോഗം വൈസ് പ്രസിഡൻ്റ്, സെക്രട്ടറി, ചെന്നിത്തല രണ്ടാംബ്ലോക്ക് പാടശേഖര നെല്ലുല്പാദകസമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: മേരിക്കുട്ടി കുര്യൻ (റിട്ട.ഹെഡ്മിട്രസ് കളരിക്കൽ എൽ.പി.എസ്). സംസ്ക്കാരം നാളെ മൂന്നിന് ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.