ആലപ്പുഴ :എസ്.എൻ.ഡി.പി യോഗം അവലൂക്കുന്ന് 3436-ാം നമ്പർ ശാഖാ പുതുതായി പണികഴിപ്പിച്ച ഇരുനില ശാഖാ മന്ദിരം അമ്പലപ്പുഴ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. മന്ദിരത്തിൽ സ്ഥാപിച്ച ഗുരുദേവ വെങ്കലപ്രതിമയുടെ സമർപ്പണം ശിവസ്വരൂപാനന്ദ സ്വാമി നിർവഹിച്ചു. പൊതുസമ്മേളനം ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് നിർവഹിച്ചു. ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ സൗമ്യരാജ് വിശിഷ്ട വ്യക്തികളെ ആദരിച്ചു. എൻ.എസ്.എസ് കരയോഗം സെക്രട്ടറി ആർ.രുദ്രൻ,​ കെ.പി.എം.എസ് ശാഖാ സെക്രട്ടറി ഷാബു തുടങ്ങിയവർ സംസാരിച്ചു. അന്നദാനം കളരിക്കൽ സലാഹി ജമാ മസ്ജിദ് ജോയിന്റ് സെക്രട്ടറി നിയാസ് ഉദ്ഘാടനം ചെയ്തു. വൈകിട്ട് നടന്ന ദീപക്കാഴ്ച വേളാങ്കണ്ണി പള്ളി വികാരി ഫാ. സബാസ്റ്റിൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.പി. മന്മഥൻ എസ്.എൻ.ഡി.പി ചരിത്രത്തെ ആധാരമാക്കി മുഖ്യപ്രഭാഷണം നടത്തി. സി.കെ.മോഹൻദാസ് അദ്ധ്യക്ഷതവഹിച്ചു. ശാഖാ സെക്രട്ടറി ആർ.വിലാസൻ സ്വാഗതവും വി.സി.തമ്പി നന്ദിയും പറഞ്ഞു.