
അമ്പലപ്പുഴ: നെഹ്രു തുടങ്ങിവച്ച വലിയ പദ്ധതികളുടെ തുടർ പ്രവർത്തനങ്ങൾ മാത്രമാണ് ഇന്നും തുടരുന്നതെന്ന് കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.ഡി.സുഗതൻ പറഞ്ഞു. അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ.കരുണാകരൻ സ്മാരക ഹാളിൽ നടന്ന ജവഹർലാൽ നെഹ്രു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എ.ഹാമിദ് അദ്ധ്യക്ഷനായി . ജി.മുകുന്ദൻപിള്ള, ബിന്ദു ബൈജു, എം.എച്ച്.വിജയൻ,എം.വി.രഘു,എ.ആർ.കണ്ണൻ, ആർ.വി. ഇടവന,യു.എം.കബീർ, സീനോ വിജയരാജ്, എൻ.ഷിനോയി, രാജു.പി.തണൽ, ഉണ്ണിക്കൃഷ്ണൻ കൊല്ലം പറമ്പ്, സാജൻ എബ്രഹാം, ഷിതാഗോപിനാഥ്, മേഴ്സി ജോസി, നിസാർ വെള്ളാപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.