കായംകുളം: ആലപ്പുഴ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെയും കാർത്തികപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ കായംകുളം നഗരസഭയിൽ സ്ഥാപിച്ച നിയമസേവന ക്ലിനിക്കിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ പി.ശശികല നിർവ്വഹിച്ചു.നിയമസേവന ക്ലിനിക്കിന്റെ അടുത്ത സിറ്റിംഗ് ജൂൺ 24 ന് ഉച്ചയ്ക്ക് 2 മുതൽ 5 വരെ നടക്കും.