ആലപ്പുഴ: ആലപ്പുഴയെ വർഗീയ കലാപ കേന്ദ്രമാക്കാനുള്ള തീവ്രവാദ സംഘടനകളുടെ ഗൂഢാലോചനയ്ക്കെതിരെ ജനകീയ ജാഗ്രത ഉയരണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു. ടി.കെ.പളനിയുടെ നാലാം ചരമ വാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം സെക്രട്ടറി എസ്.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മ കയർ ഫാക്ടറി തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി എം.ഡി.സുധാകരൻ, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത്, രവിപാലൻ, എം.ഡി.മുരളി എന്നിവർ പ്രസംഗിച്ചു.