കായംകുളം: കായംകുളം നഗരസഭ കൗൺസിൽ യോഗത്തിൽ മുൻയോഗങ്ങളുടെ അജണ്ടകൾ പാസായതായി പ്രഖ്യാപിച്ച് ചെയർപേഴ്സൺ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതായി പ്രതിപക്ഷത്തിന്റെ ആരോപണം . സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ ചെയർപേഴ്സണിന്റെ മുറിയ്ക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി.
കായംകുളം നഗരസഭയിൽ കഴിഞ്ഞ ആറ് പ്രാവിശ്യം നടന്ന കൗൺസിൽ യോഗങ്ങളുടെ മിനിറ്റ്സിന്റെ കോപ്പി ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ വിതരണം ചെയ്യണമെന്നാണ് പ്രതിപക്ഷം പറയുന്നത്.
ഒന്നര കോടി രൂപ ചെലവഴിച്ചു നിർമിച്ച കൗൺസിൽ ഹാളിന്റെയും ലിഫ്റ്റിന്റെയും നിർമാണത്തിൽ വൻ അഴിമതിയാണ് നടന്നിട്ടുള്ളത്. 2021-22 സാമ്പത്തിക വർഷത്തിൽ 2 കോടി രൂപയാണ് നഗരസഭ നഷ്ടപ്പെടുത്തിയതെന്നും പ്രതിപക്ഷം ആരോപിച്ചു.