kaithod-shucheekaranam

മാന്നാർ: നീരുറവ സംരക്ഷണത്തിന്റെ ഭാഗമായി കുട്ടംപേരൂർ എസ്.കെ.വി ഹൈസ്ക്കൂൾ സ്റ്റുഡന്റ് പോലീസിന്റെ ആഭിമുഖ്യത്തിൽ മാന്നാർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ കുട്ടംപേരൂർ കൂരിയ്ക്കൽ-ചെമ്പിലേത്ത് കൈത്തോട് ശുചീകരണം നടത്തി. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി നടത്തിയ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, വാർഡ് മെമ്പർ അനീഷ് മണ്ണാരേത്ത്, അദ്ധ്യാപകരായ ഗോപാലകൃഷ്ണൻ, റോയ് ശാമുവൽ, രശ്മി.എം.എസ്, ശില്പ എസ്.നായർ, സി.ഡി.എസ് അംഗം ശോഭാ സന്തോഷ്, എ.ഡി.എസ് സെക്രട്ടറി ലതിക, തൊഴിലുറപ്പ് മേറ്റ് മായാ സന്തോഷ്, കുടുംബശ്രീ, എ.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.