മാന്നാർ: മലങ്കര ഓർത്തഡോക്സ് സുറിയാനിസഭയുടെ നിരണംഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ വാർഷിക സമ്മേളനം നാളെ മേൽപ്പാടം സെന്റ് കുര്യാക്കോസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. കൽക്കട്ടാ ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപോലീത്ത അന്നേദിവസം വിശുദ്ധബലി അർപ്പിക്കും. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മുൻപ്രിൻസിപ്പൽ മാത്യു. പി.ജോസഫ് ക്ലാസ് നയിക്കും.
തുടർന്ന് പൊതുസമ്മേളനം മലങ്കര സഭാഅസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ ഉദ്ഘാടനം ചെയ്യും.നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിക്കും.