ആലപ്പുഴ: മുഹമ്മ ശ്രീഗുരുദേവ പ്രാർത്ഥനാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എൻ. ബാലജനവേദിയിലെ കുട്ടികൾക്കായി ഗുരുദേവ വചനങ്ങളെ ആസ്പദമാക്കിയുള്ള പഠന ക്ളാസ് നടത്തുന്നു. മുഹമ്മ പുത്തൻപറമ്പ് ശ്രീവിഹാറിൽ 29 ന് വൈകിട്ട് മൂന്നിന് നടക്കുന്ന ക്ളാസ് ഗുരുധർമ്മ പ്രചാരകൻ ബേബി പാപ്പാളിൽ നയിക്കും.