ആലപ്പുഴ: സ്വതന്ത്ര ഇന്ത്യയെ സാമ്പത്തിക ശക്തിയായി രൂപപ്പെടുത്തിയെടുത്ത നെഹ്‌റുവിയൻ സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ തെറ്റുകൾ ആവർത്തിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് ആരോപിച്ചു. ഡി.സി.സി യിൽ സംഘടിപ്പിച്ച ജവഹർലാൽ നെഹ്‌റു സ്മൃതിദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. നെടുമുടി ഹരികുമാർ, അഡ്വ.പി.ജെ.മാത്യു, ടി.സുബ്രഹ്മണ്യദാസ്, ജി.സഞ്ജിവ് ഭട്ട്, ടി.വി.രാജൻ, ബഷീർ കോയാപറമ്പിൽ, ഷോളി സിദ്ധകുമാർ, ടി.ടി.കുരുവിള, ഷിജു താഹ, ഷഫീക്ക് പാലിയേറ്റീവ്, കെ.നൂറുദ്ദീൻ കോയ, നസീം ചെമ്പകപ്പള്ളി, പി.എസ്.ഫൈസൽ, മണികണ്ഠൻ, എം.കെ.നിസാർ, രമേശൻ ചെമ്മാപറമ്പിൽ, സേതുനാഥ് എന്നിവർ സംസാരിച്ചു.