
കായംകുളം: കെ പി റോഡിൽ രണ്ടാം കുറ്റി ജംഗ്ഷനിൽ മീൻ കയറ്റി വന്ന ആപ്പെ ഓട്ടോയും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ചേരാവള്ളി നെസി മൻസിലിൽ നൗഷാദ് (50) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.