
ചാരുംമൂട് : ചാരുംമൂട് മെസഞ്ചർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ചു. ക്യാമ്പയിൻ ചെങ്ങന്നൂർ ഡി.വൈ.എസ്.പി ഡോ.ആർ.ജോസ് ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് അഡ്മിൻ ഷിഹാബുദീൻ മൗലവി അദ്ധ്യക്ഷത വഹിച്ചു.
ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അതിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻസി കോളേജ് ചെയർമാൻ കെ.സാദിഖ് അലീഖാൻ ക്യാമ്പയിൻ പ്രഖ്യാപനവും അദ്ധ്യാപക അവാർഡ് ജേതാവ് ചുനക്കര ഹനീഫ ലഘുലേഖ പ്രകാശനവും നടത്തി. പഞ്ചായത്തംഗം മാജിദ ഫസൽ, ഗ്രൂപ്പ്
അഡ്മിൻമാരായ എസ്.മുജീബ് റഹ്മാൻ,റെജി അബ്ദുള്ള വേളങ്ങാട്, ഷാൽ വിസ്മയ ,നസീർ സീദാർ, ബദറുദീൻ മീരാൻ സാഹിബ്, എ. ബൈജു , എസ്.ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. എക്സൈസ് ഉദ്യോഗസ്ഥൻ സുനിൽകുമാർ ക്ലാസെടുത്തു.