
ചാരുംമൂട് : കെ.പി.റോഡിലെ അപകട മേഖലയായ നൂറനാട് ആശാൻ കലുങ്ക് വളവിൽ വീണ്ടും അപകടം. സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട്മൂന്നിനായിരുന്നു അപകടം. അടൂരിലേക്ക് പോയ സുൽത്താൻ ബസും കായംകുളം ഭാഗത്തേക്കു വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അടൂർ സ്വദേശികളായ നാലു പേരാണ് കാറിലുണ്ടായിരുന്നത്. ബൈക്ക് യാത്രികനായ നൂറനാട് സ്വദേശിയായ യുവാവിനും പരിക്കേറ്റു. ഒരാഴ്ച മുമ്പും ഇവിടെ കാറ് തലകീഴായി മറിഞ്ഞ് അപകടമുണ്ടായി.
ഇവിടം അപകടരഹിതമാകുവാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.