പൂച്ചാക്കൽ.പാണാവള്ളി ശ്രീകണ്ഠേശ്വരം ശ്രീമഹാദേവ ക്ഷേത്ര പ്രതിഷ്ഠയുടെ നൂറാമത് വാർഷിക പരിപാടികൾക്ക് ഇന്ന് തുടക്കമാകും. രാവിലെ 8ന് യജ്ഞവേദിയിൽ സ്ഥാപിക്കുന്നതിന് ശിവഗിരിയിൽ നിന്നും എത്തിച്ച ദീപശിഖയും വഹിച്ചുകൊണ്ടുള്ള ഗുരുദേവ ദിവ്യജ്യോതി യാത്ര, ചേർത്തല കളവംകോടം ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. കളവംകോടം ദേവസ്വം പ്രസിഡന്റ്‌ സി.കെ.ഷാജിമോഹൻ ഉദ്ഘാടനം ചെയ്യും. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് 6 ന് ശ്രീകണ്ഠശ്വരം ക്ഷേത്രത്തിൽ എത്തിച്ചേരും. ആലുവ അദ്വൈത ആശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ യജ്ഞവേദിയിൽ ഭദ്രദീപ പ്രകാശനം നിർവഹിക്കും. 7 ന് പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം സ്വാമി ധർമ്മ ചൈതന്യ നിർവഹിക്കും. ബിജു പുളിക്കലെടത്ത് മുഖ്യ പ്രഭാഷണം നടത്തും. 29 ന് വൈകിട്ട് 4 ന് നടക്കുന്ന ദാർശനിക സമ്മേളനം അബ്ദുസസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ്‌ അംഗം സ്വാമി വിശാലാനന്ദ അദ്ധ്യക്ഷനാകും.ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അനുഗ്രഹ പ്രഭാക്ഷണം നടത്തും. പാണാവള്ളി നോർത്ത് സെന്റ് ജോസഫ് ചർച്ച് വികാരി ഫാ.വിപിൻ കുരിശുതറ പ്രഭാക്ഷണം നടത്തും. 30 ന് രാവിലെ ഗുരുപൂജ, മഹാഗണപതി ഹോമം, മുളപൂജ, വൈകിട്ട് 7 ന് സ്വാമിനി നിത്യ ചിന്മനിയുടെ പ്രഭാഷണം . 31 ന് വൈകിട്ട് 7 ന് നിർമ്മലാ മോഹനന്റ പ്രഭാഷണം . ജൂൺ 1 ന് വൈകിട്ട് 7 ന് ഡോ.കാരുമാത്ര വിജയൻ തന്ത്രിയുടെ പ്രഭാഷണം . 2 ന് തത്ത്വകലശാഭിഷേകം, വൈകിട്ട് 7 ന് ജിതിൻ ഗോപാൽ തന്ത്രിയുടെ പ്രഭാഷണം . 3 ന് സഹസ്രകലശപൂജ, അഷ്ടബന്ധം ചാർത്തൽ , ബ്രഹ്മകലശാഭിഷേകം, ഉച്ചക്ക് 12.30 ന് സ്വാമി ഋതംബരാനന്ദയുടെ പ്രഭാഷണം , വൈകിട്ട് 7 ന് ഭജൻസ് . 4 ന് പ്രതിഷ്ഠാദിന മഹോത്സവം. രാവിലെ 7.30 ന് ബ്രഹ്മകലശാഭിഷേകം, 11.30 ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിതാനന്ദയുടെ പ്രഭാഷണം , വൈകിട്ട് 7 ന് ഭജൻസ്. ദേവസ്വം പ്രസിഡന്റ് എസ്.രാജേഷ്, വൈസ് പ്രസിഡന്റ് ആർ.രഞ്ജിത്ത്, സെക്രട്ടറി എ. സൈജു, ട്രഷറർ അശോക് സെൻ , ചെയർമാൻ പി. ബിനീഷ് , ജി.പ്രസന്നൻ എന്നിവർ നേതൃത്വം നൽകും.