ആലപ്പുഴ: കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ നടന്ന ശ്രീലക നവീകരണം, ചെമ്പുപറ, ധ്വജ പ്രതിഷ്ഠ, കൊടിയേറ്റ് മഹോത്സവം എന്നീ ചടങ്ങുകൾക്ക് നേതൃത്വം നൽകിയ ക്ഷേത്രം തന്ത്രി പുതുമന എസ്.ദാമോദരൻ തന്ത്രി, ശ്രീലകം പൂർത്തിയാക്കിയ സദാശിവൻ ആചാരി എന്നിവർക്കും കരിങ്കൽ പാളികൾ, ചെമ്പുപറ എന്നിവ സമർപ്പിച്ചവർക്കും, ഭക്തജനങ്ങൾക്കും, തോണ്ടൻകുളങ്ങര ദേവസ്വം ഭാരവാഹികൾക്കും ക്ഷേത്രയോഗം ഭാരവാഹികൾ നന്ദി അറിയിച്ചു.