മാവേലിക്കര: സാന്ത്വനം മുട്ടം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനും തൊഴിൽ സാധ്യതക്കുമുള്ള ബോധവത്കരണ പരിശീലന ക്ലാസ് നടത്തുന്നു. നാളെ മുട്ടം സ്വാന്തനം രജത ജുബിലീ മന്ദിരം ഹാളിൽ നടക്കുന്ന ക്ലാസ് രാവിലെ 10ന് നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജ് പ്രിൻസിപ്പൽ ഡോ.പി.പി ശർമിള ഉദ്ഘാടനം ചെയ്യും. ഡോ.ഷൈജു ഖാലിദ് ക്ലാസുകൾ നയിക്കും. 9847414818, 9387007255.