മാവേലിക്കര: കുറത്തികാട് മാലിമേൽ ഭഗവതി ക്ഷേത്രത്തിലെ ലക്ഷാർച്ചനയുടെയും സർവൈശ്വര്യ യജ്ഞത്തിന്റെയും ലോഗോ പ്രകാശനം പന്തളം കൈപ്പുഴ ക്ഷേത്രത്തിൽ പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ്‌ പി.ജി.ശശികുമാർ വർമ്മ അക്കീരമൻ കാളിദാസ ഭട്ടതിരിപ്പാടിന് നൽകി പ്രകാശനം ചെയ്തു. ജി.കൃഷ്‌ണൻ ഉണ്ണിത്താൻ, കെ.വിജയഗോപാൽ, കെ.പ്രമോദ് കൃഷ്ണൻ, സി.ആർ.എസ് ഉണ്ണിത്താൻ, കെ.ഹരീഷ്, പി.ജയദേവൻ, കണ്ണൻ ചിത്രശാല, അഡ്വ.എസ്.അമൃതകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.