tur

തുറവൂർ : എസ്.എൻ.ഡി.പി യോഗം കുത്തിയതോട് 683-ാം നമ്പർ ശാഖയുടെ കീഴിലുള്ള നാളികാട് ശ്രീരാമകുമാര ക്ഷേത്രത്തിൽ ജൂൺ 6 ന് നടക്കുന്ന പുന:പ്രതിഷ്ഠയുടെ ഭാഗമായുള്ള യാഗശാലയുടെ കാൽനാട്ട് ശാഖാ പ്രസിഡന്റ് എൻ.ആർ.തിലകൻ നിർവഹിച്ചു. ചടങ്ങിൽ ക്ഷേത്രം മേൽശാന്തി കളരിക്കൽ ഗോപി ശാന്തി മൂല്യ കാർമ്മികനായി.ശാഖാ സെക്രട്ടറി പി.രാജേഷ്, ക്ഷേത്രം മാനേജർ വേലായുധൻ, കമ്മിറ്റി അംഗങ്ങളായ കെ.പി.രാജൻ, മനോജ്, കുഞ്ഞുമോൻ, കെ.ജി. ഷൈജു, എസ്.സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.