
പൂച്ചാക്കൽ : പാണാവള്ളിയിൽ തോരാമഴയ്ക്ക് ചെറിയ ശമനം ഉണ്ടായെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളെക്കെട്ട് ഒഴിയുന്നില്ല. പേക്കിയിൽ ഭാഗം, നീലംകുളങ്ങര പടിഞ്ഞാറ് ഭാഗം, കാരാളപ്പതി, പൊയ്ക്കാട്ട് ഗിരിജൻ കോളനി തുടങ്ങിയ സ്ഥലങ്ങൾ വെള്ളത്തിനടിയിലാണ്. നിരവധി കുടുംബങ്ങളാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്. മഴവെള്ളം ഒഴുകിപ്പോയിരുന്ന പൊതു തോടുകളും മറ്റ് ജലാശയങ്ങളും അടഞ്ഞതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ പ്രധാന കാരണം.