ചേർത്തല: പുന്നപ്ര കാർമ്മൽ പോളിടെക്‌നിക് കോളേജിലെ 1977-1980 ബാച്ചുകളുടെ ഗ്ലോബൽ കുടുംബ സംഗമം 29ന് ആലപ്പുഴ റമദ ഹോട്ടലിലെ വേമ്പനാട് ഹാളിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സിവിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ എൻജിനിയറിംഗ് എന്നീ ബാച്ചുകളുടെ കുടുംബസംഗമമാണ് നടത്തുന്നത്. മുപ്പത് വർഷം പിന്നിട്ട സംഘടന,അഞ്ചാമത് ഗ്ലോബൽ സംഗമമാണ് നടത്തുന്നതെന്ന് പ്രസിഡന്റ് ജോസഫ് മാരാരിക്കുളം,എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.എസ്.കേന്ദ്രകുമാർ, ടി.എം.കുര്യൻ,ബീന അലക്‌സ്,സോമനാഥപിള്ള എന്നിവർ അറിയിച്ചു.
നാളെ രാവിലെ 10ന് ഹിൽഡാക്കോ ജനറൽ മാനേജർ ഡോ.വി.ശ്രീകുമാർ കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ.ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷനാകും. പ്രവാസി വ്യവസായി ഡോ.കെ.ശശികുമാർ മുഖ്യ പ്രഭാഷണം നടത്തും. കിളിമഞ്ചാരോ പർവതം കീഴടക്കിയ മിലാഷ ജോസഫിനെ ചടങ്ങിൽ ആദരിക്കും.