മാന്നാർ: എസ്.എൻ.ഡി പി യോഗം നിർദ്ദേശപ്രകാരം യൂത്ത് മൂവ്മെൻകേന്ദ്രസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് നടക്കുന്ന ആലപ്പുഴ ജില്ലാ സംഗമം യോഗ ജ്വാലയിൽ മാന്നാർ യൂണിയനിൽ നിന്നും 500 പേർ പങ്കെടുക്കുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. യൂണിയനിലെ 28 ശാഖാ യോഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ 11 മണിയോടെ ശാഖയോഗങ്ങളിൽ നിന്നും പുറപ്പെട്ട് ജില്ലാ സംഗമവേദിയിൽ എത്തിച്ചേരും. യൂണിയൻ ബാനറിനു പിന്നൽ യൂണിയൻ ചെയർമാൻ ഡോ.എം.പി വിജയകുമാർ, കൺവീനർ ജയലാൽ എസ്.പടീത്തറ, അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല, നുന്നു പ്രകാശ്, ഹരിലാൽ ഉളുന്തി, ഹരിപാലമൂട്ടിൽ, വനിതാസംഘം നേതാക്കളായ ശശികലാ രഘുനാഥ്, സുജാത ടീച്ചർ, പുഷ്പാ ശശികുമാർ, യൂത്ത് മൂവ്മെന്റ് നേതാക്കളായ രാജീവ് ഒരിപ്രം, അരുൺ, കിരൺ എന്നിവർ നേതൃത്വം നൽകും. യോഗ ജ്വാല വിജയത്തിനായി വിവിധ സംഘടനാ പ്രചരണ പരിപാടികൾ ശാഖായോഗം കേന്ദ്രീകരിച്ചു നടന്നു.