s

ആലപ്പുഴ: 'ആലപ്പുഴ ഭീമാസ് ബ്ലൂ ഡയമണ്ട്‌സ്" എന്ന പേരിൽ കേരളത്തിലെ സംഗീതാസ്വാദകരുടെ മനസിൽ ഇടംനേടിയ പാട്ട് സംഘം സുവർണജൂബിലി നിറവിൽ. 1970 ലാണ് ആലപ്പുഴയുടെ ഈ സ്വന്തം പാട്ടുസംഘത്തിന്റെ പിറവി. ബി.ബിന്ദുമാധവിന്റെ നേതൃത്വത്തിൽ 1973ലാണ് 'ഭീമാസ് ബ്ലൂ ഡയമണ്ട്‌സ് " എന്ന പേരിൽ സമിതിയുടെ ഗാനമേള ആരംഭിച്ചത്.

ആർ.കെ ശേഖർ (സംഗീത സംവിധായകൻ എ.ആർ.റഹ്മാന്റെ പിതാവ്), എം.കെ.അർജുനൻ മാസ്​റ്റർ, കുമരകം രാജപ്പൻ എന്നിവർ ചേർന്നാണ് ഈ സംഘത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിർവഹിച്ചത്. പിന്നീട്
പിന്നണി ഗാനരംഗത്തേക്കും ഒട്ടേറെ ഗായകർ ഇവിടെനിന്ന് പിറന്നു. കെ.ജി.മാർക്കോസ്. പട്ടണക്കാട് പുരുഷോത്തമൻ, ജെൻസി ആന്റണി, ഇടവാ ബഷീർ, ആലപ്പി സുരേഷ് , സുധീർ കുമാർ, ദലീമ ജോജോ, കൊച്ചിൻ ഇബ്രാഹിം , ജിജി ഫ്രാൻസിസ് , പരമാനന്ദൻ, കൊച്ചിൻ ജൂനിയർ മെഹബൂബ് എന്നിവരെല്ലാം ഈ സംഘത്തിൽ പ്രവർത്തിച്ചിട്ടുള്ളവരാണ്. സെക്രട്ടറി ടി.വി.പാപ്പച്ചൻ, മാനേജർ ബിജോ എന്നിവരാണ് ഇപ്പോൾ സമിതിയുടെ ചുമതലക്കാർ.

 ആഘോഷം ഇന്ന് (28) നടക്കും
ഭീമാസ് ബ്ലൂ ഡയമണ്ട്‌സ് ഓർക്കസ്ട്രയുടെ സുവർണജൂബിലി ആഘോഷം ഇന്ന് നടക്കും. വൈകിട്ട് 5.30 ന് പാതിരപ്പള്ളി കാംലെ​റ്റ് കൺവെൻഷൻ സെന്ററിൽ പരിപാടി സംവിധായകൻ ഫാസിൽ ഉദ്ഘാടനം ചെയ്യും. പ്രവേശനം സൗജന്യ പാസ് മൂലം ആയിരിക്കും.