ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 12 എ കിടങ്ങാംപറമ്പ് ശാഖയുടെ കീഴിലുള്ള വയൽവാരം കുടുംബ യൂണിറ്റും പ്രൊവിഡൻസ് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 9.30ന് കിടങ്ങാംപറമ്പ് സ്‌ക്കൂൾ അങ്കണത്തിൽ നടക്കും. . ന്യൂറോ, ഇ.എൻ.ടി, ദന്തൽ, അസ്ഥിരോഗം, ജനറൽ മെഡിസിൻ, പെയിൻ പാലിയേറ്റീവ് എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും. സൗജനൃ ഷുഗർ ബി.പി ടെസ്റ്റ്, സൗജന്യ ബി.എം.ഡി ടെസ്റ്റ് എന്നിവ ഉണ്ടാകും. അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ശാഖ ചെയർമാൻ സി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ആർ.ദേവദാസ്, കിടങ്ങാംപറമ്പ് ക്ഷേത്ര യോഗം പ്രസിഡന്റ് ഷാജി കളരിക്കൽ, മുനിസിപ്പൽ കൗൺസിലർ ആർ.വിനീത എന്നിവർ സംസാരിക്കും .കൺവീനർ സീമാ ശാന്തപ്പൻ സ്വാഗതവും ജോയിന്റ് കൺവീനർ സത്യമൂർത്തി നന്ദിയും പറയും. ഫോൺ : 9847261550,7736374361