ആലപ്പുഴ: ലോക മലയാളി മുഖപുസ്തക സാഹിത്യകൂട്ടായ്മയായ സൃഷ്ടിപഥത്തിന്റെ നാലാം വാർഷികം ഇന്ന് രാവിലെ 10ന് എൻ.ജി.ഒ യൂണിയൻ ഹാളിൽ നടക്കും. ദലീമ ജോജോ എം.എൽ.എ, സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.ധർമരാജ് അടാട്ട്, ചലച്ചിത്ര സംവിധായകൻ കെ.ബി.മധു, സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് നന്ദകിഷോർ, ചേർത്തല ഡിവൈ.എസ്.പി ടി.ബി.വിജയൻ, തിരക്കഥാകൃത്ത് സുധാംശു തുടങ്ങിയവർ പങ്കെടുക്കും. നവാഗതരായ 8 എഴുത്തുകാരുടെ 8 സമാഹാരങ്ങൾ സൃഷ്ടിപഥം പബ്ലിക്കേഷൻസ് പ്രകാശനം ചെയ്യും.