ambala

അമ്പലപ്പുഴ : ആഴക്കടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ഒറ്റപ്പന ഗന്ധർവൻ പറമ്പിൽ രഘുനാഥനെ (50) തീരദേശ പൊലീസ് കരയ്ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു ദിവസമായി ജഗദംബിക ബോട്ടിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന രഘുനാഥന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മത്സ്യ തൊഴിലാളികൾ തീരദേശ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. എസ്.ഐ ഷാജഹാന്റെ നിർദേശപ്രകാരം എസ്.സി.പി.ഒ ലിജുകുമാർ ,സി.പി.ഒ ഷെജീർ, ഡ്രൈവർ സുനിൽ , സഞ്ചയ് ദേവ് ,ലാസ്‌ക്കർ സുബാഷ് എന്നിവരാണ് രഘുനാഥനെ കരയ്ക്കെത്തിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.