ambala
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ പഠന ക്യാമ്പ് മുൻമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ പഠന ക്യാമ്പ് മുൻമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എസ്.ധനപാൽ, സംസ്ഥാന എക്സി. അംഗം വി. അനിത, സംസ്ഥാന കമ്മറ്റിയംഗങ്ങളായ ജ്യോതികുമാർ , പി.ഡി.ജോഷി, ജില്ല ഖജാൻജി സത്യജ്യോതി തുടങ്ങിയവർ പ്രസംഗിച്ചു. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക സ്കൂളിൽ ശനി , ഞായർ ദിവസങ്ങളിലായാണ് ക്യാമ്പ് . കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ്, ബെഫി സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി, മഹിളാ. അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. സബിത ബീഗം, ക്ളിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. മഞ്ജുഷ ഇമ്മാനുവൽ തുടങ്ങിയവർ ക്ലാസ് നയിച്ചു.