ambala

അമ്പലപ്പുഴ: കരുമാടി കെ.കെ.കുമാരപിളള സ്മാരക ഗവ.ഹൈസ്ക്കുളിൽ എം.പിമാരുടെ പ്രളയ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി അനുവദിച്ച ഒരു കോടി രൂപ ചിലവാക്കി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ കൊടിക്കുന്നിൽ സുരഷ് എം.പി, തോമസ് കെ.തോമസ് എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി , ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ-വിദ്യാഭ്യാസ - സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും