ആലപ്പുഴ: കാലവർഷക്കെടുതികൾ നേരിടുന്നതിന് എല്ലാ വകുപ്പുകളും ദുരന്തനിവാരണ മുന്നൊരുക്ക പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകി. കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ മടവീഴ്ചയും വെള്ളക്കെട്ടും പരിഹരിക്കുന്നതിന് കൃഷി,ജലസേചന വകുപ്പുകൾ സംയുക്തമായി ഇടപെടണമെന്ന് തോമസ് കെ.തോമസ് എം.എൽ.എ നിർദേശിച്ചു. ആലപ്പുഴ - ചങ്ങനാശേരി റൂട്ടിലെ ഗതാഗതക്കുരുക്ക് അടിയന്തിരമായി പരിഹരിക്കാൻ നടപടി സ്വീകരിക്കണം. സ്‌കൂളുകൾ തുറക്കുന്നത് പരിഗണിച്ച് കൂടുതൽ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ദുരന്തപ്രതിരോധ നടപടികളുടെ ഭാഗമായി ആവശ്യമായ സ്ഥലങ്ങളിൽ ജാഗ്രതാ ബോർഡുകൾ സ്ഥാപിക്കണമെന്ന് യോഗം നിർദേശിച്ചു.