ആലപ്പുഴ: സി.ഐ.ടി.യു സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി നാളെ എല്ലാ സി.ഐ.ടി.യു ഓഫീസുകളിലും യൂണിയൻ ഓഫീസുകളിലും തൊഴിൽ കേന്ദ്രങ്ങളിലും രാവിലെ പതാക ഉയർത്തും. ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും വർഗീയതയ്‌ക്കെതിരെയുള്ള കാമ്പയിനും സംഘടിപ്പിക്കും.