ഹരിപ്പാട്: എസ്. എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനും കരീലക്കുളങ്ങര ജനമൈത്രി പൊലീസും ചേർന്ന് നടത്തുന്ന വിവാഹ പൂർവ പഠന ക്ലാസ് കായംകുളം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അലക്സ് ബേബി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എസ്. സലികുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് പ്രോഗ്രാം കോ ഓഡിനേറ്റർ അഡ്വ. യു. ചന്ദ്രബാബു സ്വാഗതം പറഞ്ഞു. കരീലക്കുളങ്ങര എസ്. ഐ. ഫയസ്, യൂണിയൻ സെക്രട്ടറി എൻ. അശോകൻ, കൗൺസിൽ അംഗങ്ങളായ പി. എൻ. അനിൽകുമാർ, തൃക്കുന്നപ്പുഴ പ്രസന്നൻ എന്നിവർ സംസാരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഡി.കാശിനാഥൻ നന്ദി പറഞ്ഞു. ആനന്ദം കുടുംബ ജീവിതത്തിൽ, സ്ത്രീ പുരുഷ മന:ശാസ്ത്രം, ഗർഭധാരണം, പ്രസവം ശിശുപരിപാലനം, കുടുംബജീവിതത്തിലെ സങ്കല്പങ്ങളും യഥാർത്ഥ്യവും എന്നീ വിഷയങ്ങളിൽ ആദ്യ ദിനം ക്ലാസുകൾ നടന്നു.