മണ്ണഞ്ചേരി : മണ്ണഞ്ചേരി പഞ്ചായത്ത് വക ബഡ്സ് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോട്ടറി ക്ലബ് ഓഫ് ആലപ്പി നോർത്ത് യൂണിഫോം വിതരണം ചെയ്യും. നാളെ രാവിലെ 11ന് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ റോട്ടറി ക്ലബ് ഓഫ് ആലപ്പി നോർത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ ഗ്രിഗറിയുടെ അദ്ധ്യക്ഷതയിൽ സംഘടിപ്പിക്കുന്ന പരിപാടി മേജർ ഡോണർ കെ.ബാബുമോൻ ഡി.ജി.ഇ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.ആർ.റിയാസ് മുഖ്യപ്രഭാഷണം നടത്തും. എം.എസ് സന്തോഷ്, കെ.പി.ഉല്ലാസ്, ജോർജ് തോമസ്, പി.എച്ച്.സുനിൽകുമാർ, ആർ.മുരളി, വി.കെ.പൊന്നപ്പൻ എന്നിവർ സംസാരിക്കും. കെ.പി.ഹരിലാൽ സ്വാഗതവും കെ.മുജീബ് നന്ദിയും പറയും.